കഴിഞ്ഞതവണ വിമതർ; ഇത്തവണ ഔദ്യോഗിക സ്ഥാനാർഥികൾ

കഴിഞ്ഞതവണ വിമതർ; ഇത്തവണ ഔദ്യോഗിക സ്ഥാനാർഥികൾ ശ്രീകണ്ഠപുരം: കഴിഞ്ഞതവണ കോൺഗ്രസിനെയും മുസ്​ലിം ലീഗിനെയും വെല്ലുവിളിച്ച് വിമതരായി മത്സരിച്ച് ജയിച്ചവർ ഇത്തവണ ഔദ്യോഗിക സ്ഥാനാർഥികൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിൽ വിമത വിജയം നേടി സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷന്മാരായ വി.വി. സന്തോഷ്, എ.പി. മുനീർ എന്നിവരാണ് ഇത്തവണ യു.ഡി.എഫി​ൻെറ​ ഔദ്യോഗിക സ്ഥാനാർഥികളായത്. കഴിഞ്ഞ തവണ കോൺഗ്രസ് വിമതനായി വയക്കര വാർഡിൽ മത്സരിച്ച സന്തോഷ് ഇത്തവണ 20ാം വാർഡായ ബാലങ്കരിയിലാണ് മത്സരിക്കുന്നത്.ശ്രീകണ്ഠപുരം ടൗൺ വാർഡിൽ ലീഗ് വിമതനായി കഴിഞ്ഞ തവണ മത്സരിച്ച എ.പി. മുനീർ ഇത്തവണ 17ാം വാർഡായ നെടുങ്ങോത്താണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. സന്തോഷും മുനീറും ചെമ്പന്തൊട്ടിയിൽ വിമത വിജയം നേടിയ നെടിയകാലായിൽ അപ്പച്ചനും നൽകിയ പിന്തുണയിലാണ് കഴിഞ്ഞ തവണ ശ്രീകണ്ഠപുരത്തി​ൻെറ കന്നി നഗരഭരണം യു.ഡി.എഫിന് ലഭിച്ചത്. മൂന്ന് വിമതർക്കും സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷ പദവി നൽകിയാണ് അവരുടെ പിന്തുണ സ്വന്തമാക്കിയത്. ഇത്തവണ അപ്പച്ചൻ മത്സരരംഗത്തില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്-14, എൽ.ഡി.എഫ്-13, വിമതർ - 3 എന്നിങ്ങനെയായിരുന്നു കക്ഷിനില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.