പയ്യന്നൂരിൽ ലീഗിനെതിരെ വിമത സ്​ഥാനാർഥി

പയ്യന്നൂരിൽ ലീഗിനെതിരെ വിമത സ്​ഥാനാർഥി പയ്യന്നൂർ: നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ ലീഗ് പ്രാദേശിക നേതാവ് മത്സരത്തിന്. തായിനേരിയിൽ 33ാം വാർഡിലേക്കാണ് മുൻ കൗൺസിലറും നിലവിൽ ലീഗ് ജില്ല കൗൺസിൽ അംഗവുമായ എം. ബഷീർ പത്രിക നൽകിയത്. ഈ വാർഡിൽ ലീഗിലെ എ.എം നിസാറാണ് ഔദ്യോഗിക സ്ഥാനാർഥി. കഴിഞ്ഞ തവണ വനിത സംവരണ മണ്ഡലമായ തായിനേരിയിൽ ലീഗിലെ എം.കെ. ഷമീയയാണ് മത്സരിച്ച് വിജയിച്ചത്.ഇക്കുറി ജനറൽ വാർഡായപ്പോൾ മുൻ നഗരസഭാംഗം കൂടിയായ ബഷീറിന് പകരം നിസാറിനെയാണ് പാർട്ടി പരിഗണിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ബഷീർ സ്വതന്ത്രനായി മത്സരിക്കാൻ ബുധനാഴ്‌ച പത്രിക നൽകിയത്. മുൻ മുനിസിപ്പൽ ലീഗ് പ്രസിഡൻറാണ് ബഷീർ. പാർട്ടി അച്ചടക്കം ലംഘിച്ചതിനെതിരെ നടപടിയുണ്ടാവുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.