തേങ്ങയുടച്ച് സ്ഥാനാർഥികളുടെ പ്രതിഷേധം

തേങ്ങയുടച്ച് സ്ഥാനാർഥികളുടെ പ്രതിഷേധം mahe UDF ന്യൂമാഹി പഞ്ചായത്തിൽ റോഡ്​ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് തേങ്ങ ഉടക്കുന്നുന്യൂമാഹി: ന്യൂമാഹിയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പണത്തിന് മുമ്പ് റോഡി​ൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു തേങ്ങയുടച്ചു. ദേശീയപാതയിൽനിന്ന് ഒന്നര കിലോമീറ്ററോളം ദൂരത്തിൽ തകർന്ന കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിലാണ് ബുധനാഴ്ച രാവിലെ പത്രികസമർപ്പണത്തിനു മുമ്പായി രണ്ടും മൂന്നും വാർഡുകളിൽ മത്സരിക്കുന്ന സി.ആർ. റസാഖും ദിവിതയും പ്രതീകാത്മകമായി തേങ്ങ ഉടച്ചത്. നാലാം വാർഡ് സ്ഥാനാർഥി കെ.കെ. ഹാരിസ്, കുന്നോത്ത് പുരുഷു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അസീസ് പെരുമുണ്ടേരി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.കെ. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.