പ്രതിഷേധ ജാഥയും കത്തയക്കൽ സമരവും

പ്രതിഷേധ ജാഥയും കത്തയക്കൽ സമരവും പടം kppa samaram iritty.jpg കേരള പ്രൈവറ്റ് ഫാർമസിസ്​റ്റ്​സ് അസോസിയേഷ​ൻെറ ആഭിമ​ുഖ്യത്തിൽ നടന്ന കത്തയക്കൽ സമര ജാഥ ഇരിട്ടി: കേരള പ്രൈവറ്റ് ഫാർമസിസ്​റ്റ്​സ് അസോസിയേഷ​ൻെറ (കെ.പി.പി.എ) നേതൃത്വത്തിൽ ഫാർമസിസ്​റ്റുകൾ ഇരിട്ടിയിൽ പ്രതിഷേധ ജാഥയും കത്തയക്കൽ സമരവും നടത്തി. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ്​ വെൽനസ്​ സൻെററുകളായി ഉയർത്തിയപ്പോൾ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യാൻ മിഡ് ലെവൽ സർവിസ് പ്രൊവൈഡർമാരായി നഴ്സുമാരെ മാത്രം നിയമിക്കുകയും ഫാർമസിസ്​റ്റുകളെ പൂർണമായും ഒഴിവാക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. അസോസിയേഷൻ മുൻ ഇരിട്ടി ഏരിയ സെക്രട്ടറി മുസ്തഫ കീത്തടത്ത് ഉദ്​ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജ്യോതിഷ് സ്വാഗതം പറഞ്ഞു. ഫാർമസിസ്​റ്റുകളായ ടിജി ജോർജ്, അഞ്ജന അശോക്, അജയ് എന്നിവർ സംസാരിച്ചു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്ള പരാതികൾ ഫാർമസിസ്​റ്റുകൾ പോസ്​റ്റ്​ ഓഫിസിൽ നിക്ഷേപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.