കണ്ണൂർ സർവകലാശാലയിൽ പുതുതലമുറ കോഴ്സുകൾ ഈ വർഷം

കണ്ണൂർ സർവകലാശാലയിൽ പുതുതലമുറ കോഴ്സുകൾ ഈ വർഷം സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ കൗൺസലിങ് കേന്ദ്രങ്ങൾ കണ്ണൂർ: സർക്കാർ ഗവ. എയ്ഡഡ് കോളജുകളിൽ പുതുതായി അനുവദിച്ച പുതുതലമുറ കോഴ്സുകളിൽ ഈ വർഷംതന്നെ ക്ലാസുകൾ തുടങ്ങുന്നതിനുള്ള നടപടി ആരംഭിച്ചു. സ്കീം, സിലബസ്, റഗുലേഷൻ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താൻ സിലബസ് മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും സിൻഡിക്കേറ്റ്​ യോഗത്തിൽ തീരുമാനമായി.കേരള ടൂറിസം വകുപ്പി ൻെറ കീഴിൽ തലശ്ശേരിയിൽ ഹോസ്പിറ്റാലിറ്റി മാനേജ്മൻെറ് കോളജ് തുടങ്ങാനുള്ള കേരള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മൻെറ് സൊസൈറ്റി നൽകിയ അപേക്ഷയിൽ സ്വന്തമായി ഭൂമി, കെട്ടിടം, എ.ഐ.സി.ടി അംഗീകാരം എന്നിവയുടെ അടിസ്ഥാനത്തിൽ പഠിച്ച് തീരുമാനമെടുക്കും. രണ്ടാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ അറ്റൻഡൻസ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാത്ത കോളജുകൾക്ക് കോവിഡ് പശ്ചാത്തലത്തിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചു. കോവിഡ് വ്യാപനം മൂലം പ്രോജക്ട് സമർപ്പിക്കാൻ കഴിയാതിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ 71 കുട്ടികളുടെ പ്രോജക്ട് മൂല്യനിർണയം നടത്തി പരീക്ഷഫലം പുനർനിർണയിക്കാനും തീരുമാനിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാത്ത ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷ നടത്തും. 2020- 21 വർഷത്തേക്ക് മാത്രമായി പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കും. ഓപ്പൺ സർവകലാശാല പ്രവർത്തനമാരംഭിക്കുന്നതു വരെ മാത്രമായിരിക്കും പ്രൈവറ്റ് രജിസ്ട്രേഷൻ.ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ കോമേഴ്സ് ആൻഡ് മാനേജ്മൻെറ് സ്​റ്റഡീസ് വിഭാഗത്തെ കൊമേഴ്സ്, മാനേജ്മൻെറ്​ വിഭാഗങ്ങളായി മാറ്റാൻ തീരുമാനിച്ചു.സൻെറ് പയസ് കോളജിലെ ഏഴ് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ സ്​റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സൻെറ് ജോസഫ് കോളജ് പിലാത്തറയിൽ മൂന്ന് ബിരുദ കോഴ്സുകളിൽ സ്ഥിരം സീറ്റ് വർധന അംഗീകരിച്ചു. സർവകലാശാലയിലെ എം.എഡ് കോഴ്സി ൻെറ ഫീസ് 12000 ആയി കുറക്കാൻ തീരുമാനിച്ചു.സർവകലാശാലയുടെ വിവധ കാമ്പസുകളിൽ കൗൺസലിങ് കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചു. വിദ്യാർഥികളോടൊപ്പം അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓൺലൈനായി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.