പായത്ത് യു.ഡി.എഫ് സ്ഥാനാർഥികളായി

ഇരിട്ടി: പായം പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 18 സീറ്റിൽ 16ൽ കോൺഗ്രസും ഒരോ സീറ്റിൽ ലീഗും കേരള കോൺഗ്രസ് ജേക്കബ്​ വിഭാഗവും മത്സരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഡും സ്ഥാനാർഥികളും എന്ന ക്രമത്തിൽ. പെരിങ്കേരി - ലൂസി ബിനു, മട്ടിണി-സോഫിയ വർഗീസ്, വള്ളിത്തോട് - മിനി പ്രസാദ്, കുന്നോത്ത്- ഷൈജൻ ജേക്കബ്, കോളിക്കടവ് - ജിഷ രാജു, ചിങ്ങാക്കുണ്ടം- ലിസി സിറിയക് ആലപ്പാട്ട്, കോണ്ടമ്പ്ര - അന്നമ്മ തറയിൽ, പായം- ഡോ. ശരത് ജോഷ്, വട്ട്യറ- ബീന പ്രകാശൻ, മാടത്തിൽ- പി.സി. പോക്കർ, തന്തോട് - ജോസ് മാടത്തിൽ, പെരുമ്പറമ്പ്- രോഹിണി, അളപ്ര- എൻ.ടി. പോൾ, വിളമന- ബിന്ദു പുതുപ്പറമ്പിൽ, മലപ്പൊട്ട്- മുര്യൻ രവീന്ദ്രൻ, ഉദയഗിരി- ബിജു കുറുമുട്ടം (എല്ലാവരും കോൺഗ്രസ്), ആനപ്പന്തി കവല - ജമീല നാസർ (ലീഗ്), കിളിയന്തറ - കെ.പി. ഭാസ്കരൻ (കേരള കോൺ. ജേക്കബ്). വാർത്തസമ്മേളനത്തിൽ തോമസ് വർഗീസ്, ഡെന്നിസ് മാണി, കെ.വി.റസാഖ്, ജോസ് പെരുന്നതോട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.