വ്യാജമദ്യ വിൽപന: രണ്ടുപേർ അറസ്​റ്റിൽ

ആലക്കോട്: അനധികൃത വിൽപനക്ക് കടത്തിയ മദ്യം സഹിതം രണ്ടുപേരെ ആലക്കോട് എക്സൈസ് അറസ്​റ്റ്​ ചെയ്തു. പ്രിവൻറിവ് ഓഫിസർ പി.ആർ. സജീവും സംഘവും നടത്തിയ റെയ്ഡിൽ നടുവിൽ രാജീവ് കോളനിയിലെ പുത്തൻപുരയിൽ വിൽസൺ തോമസിനെ (39) 10 കുപ്പി വിദേശശമദ്യം സഹിതവും കരുവൻ ചാലിൽ എക്സൈസ് ഇൻസെപ്ക്ടർ ടി.വി. രാമചന്ദ്രനും സംഘവും നടത്തിയ റെയ്​ഡിൽ പുലിക്കുരുമ്പയിലെ വെളുത്തേടത്ത് പറമ്പിൽ ഷിജോ മാത്യുവിനെ (38) എട്ടു കുപ്പി മദ്യം സഹിതവുമാണ് അറസ്​റ്റ്​ ചെയ്തത്. ഇരുവരും നടുവിൽ, കുടിയാന്മല ടൗണുകളിൽ അനധികൃത മദ്യവിൽപന നടത്തുന്നതായി എക്സൈസിന് പരാതി ലഭിച്ചതിനെത്തുടർന്നാണ് അറസ്​റ്റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.