തലശ്ശേരിയിൽ രണ്ട് ബോംബുകൾ കണ്ടെത്തി

തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സംഘർഷസാധ്യത പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡി​ൻെറ സഹായത്തോടെ പൊലീസ് പരിേശാധന ശക്തമാക്കി. ശനിയാഴ്ച രാവിലെ മുതൽ ഇല്ലത്ത്താഴ, പുല്ലമ്പിൽതാഴ ഭാഗങ്ങളിൽ നടത്തിയ വ്യാപകമായ തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന രണ്ട് ബോംബുകൾ കണ്ടെത്തി. ഒരു നാടൻ ബോംബും ഒരു സ്​റ്റീൽ ബോംബുമാണ് കണ്ടെടുത്തത്. ഇവ അടുത്തകാലത്ത് നിർമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ പൊലീസ് മിന്നൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ന്യൂമാഹി പൊലീസ്‌ സ്​​റ്റേഷൻ പരിധിയിലെ മാടപ്പീടികക്കടുത്തുനിന്നും രണ്ട് പഴയ വാളുകൾ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.