ചിൽഡ്രൻസ് ഹോം അന്തേവാസികൾക്ക് സ്നേഹോപഹാരം

തലശ്ശേരി: ശിശുദിനത്തിൽ തലശ്ശേരി നൽകി. ജില്ല എസ്.പി.സിയും ജില്ല സ്​റ്റുഡൻറ്​ പൊലീസ് വളൻറിയേഴ്സും വിവിധ സ്കൂളുകളിൽനിന്ന് ശേഖരിച്ച കുട്ടികൾക്കാവശ്യമായ സാധനങ്ങളാണ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് എത്തിച്ചുകൊടുത്തത്. തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ ഉദ്ഘാടനം ചെയ്തു. എം. ജിതേഷ് അധ്യക്ഷതവഹിച്ചു. അഭികൃഷ്ണ, രാജേഷ്, സിനു ചന്ദ്രൻ, നദീറ, അനീറ്റ, വിഷ്ണു എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ജില്ലയിൽ പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് പയനീർസ് ടീം അംഗങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.