ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്​റ്ററുകള്‍, നോട്ടീസ്, ചുവരെഴുത്തുകള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് കമീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ പാടുള്ളൂ എന്ന് കലക്ടര്‍ ഉത്തരവിട്ടു. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും അതോടൊപ്പം ചേര്‍ക്കണം. നിലവിലുള്ള നിയമങ്ങളും ഹരിതപെരുമാറ്റച്ചട്ടവും പാലിച്ചു മാത്രമേ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി തൂണുകൾ, മൊബൈല്‍ ടവറുകള്‍, ടെലിഫോണ്‍ പോസ്​റ്റുകള്‍ തുടങ്ങിയവയില്‍ തെരഞ്ഞെടുപ്പ് പരസ്യം പതിപ്പിക്കാന്‍ പാടില്ല. മതവികാരം ഉണര്‍ത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ബീഭത്സമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പാടില്ല. റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകള്‍ക്ക് കുറുകെ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും പൊതുജനത്തിന്​ ശല്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയില്‍ മറ്റു സ്ഥലങ്ങളിലും പരസ്യങ്ങള്‍ പാടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.