എന്‍.ഡി.എ ജില്ല പഞ്ചായത്ത്, കോര്‍പറേഷന്‍ സ്ഥാനാര്‍ഥികളായി

എന്‍.ഡി.എ ജില്ല പഞ്ചായത്ത്, കോര്‍പറേഷന്‍ സ്ഥാനാര്‍ഥികളായികണ്ണൂര്‍: ജില്ല പഞ്ചായത്ത്, കോര്‍പറേഷന്‍ പരിധിയില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ ലിസ്​റ്റ് ബി.ജെ.പി ജില്ല പ്രസിഡൻറ്​ എന്‍. ഹരിദാസ് വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ജില്ല പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥികൾ: കരിവെള്ളൂർ: സി.കെ. രമേശന്‍ മാസ്​റ്റര്‍, ആലക്കോട്​: കെ.ജെ. മാത്യു, നടുവിൽ: ആനിയമ്മ രാജേന്ദ്രന്‍, പയ്യന്നൂർ: അഡ്വ. എ.പി. കണ്ണന്‍, ഉളിക്കൽ: ടി. സ്വപ്ന, തില്ല​േങ്കരി: കെ. ജയപ്രകാശ്, കോളയാട്​: സ്മിത ചന്ദ്രബാബു, പാട്യം: അരുന്ധതി ചന്ദ്രന്‍, കൊളവല്ലൂർ: വി. പ്രസീത, പന്ന്യന്നൂർ: കെ.കെ. പ്രേമന്‍, കതിരൂർ: എ. സജീവന്‍, പിണറായി: വി. മണിവര്‍ണന്‍, വേങ്ങാട്​: മോഹനന്‍ മാനന്തേരി, ചെമ്പിലോട്​: പി.ആര്‍. രാജന്‍, കൂടാളി: ബേബി സുനാഗര്‍, മയ്യിൽ: റിട്ട കേണല്‍ സാവിത്രി അമ്മ കേശവന്‍, കൊളച്ചേരി: വി. മഹിത ടീച്ചര്‍, അഴീക്കോട്​: സുജാത പ്രകാശന്‍, കല്യാശ്ശേരി: ഗിരിജ രാധാകൃഷ്ണന്‍, ചെറുകുന്ന്​: മിനി രാധാകൃഷ്ണന്‍, കുഞ്ഞിമംഗലം: അരുണ്‍ കൈതപ്രം, പരിയാരം: ടി.സി. നിഷ. ആറാം ഡിവിഷനായ പേരാവൂരിലും 24ാം വാര്‍ഡായ കടന്നപ്പളളിയിലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും.കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥാനാര്‍ഥികൾ: പി. വിനേഷ് ബാബു (പള്ളിയാംമൂല), എം. സ്മിത (കുന്നാവ്), അഡ്വ.കെ. രഞ്​ജിത്ത് (കൊക്കേന്‍പാറ), വി.കെ. ഷൈജു (പള്ളിക്കുന്ന്), കെ. ലളിത (തളാപ്പ്), അഡ്വ. കെ.കെ. നവ്യ (ഉദയംമുക്ക്), ഇ.വി. സുവിത (പൊടിക്കുണ്ട്), എം. ദിനൂപ് (കൊറ്റാളി), കെ. വിജീഷ് (അത്താഴക്കുന്ന്), എം.വി. ഹേമാവതി (കക്കാട്), എന്‍.വി. ഹരിപ്രിയ (തുളിച്ചേരി), കെ. സജില (പള്ളിപ്രം), ലയന ശശീന്ദ്രന്‍ (വാരം), പി.പി. മോഹനന്‍ (വലിയന്നൂര്‍), എം.വി. നന്ദകുമാര്‍ (ചേലോറ), സി. മഞ്ജുഷ (മാച്ചേരി), കെ.വി. രജിത (പള്ളിപ്പൊയില്‍), ടി. കൃഷ്ണവേണി (കാപ്പാട്), സി.പി. രതീശന്‍ (എളയാവൂര്‍ നോര്‍ത്ത്), കെ.കെ. സുജീഷ് (എളയാവൂര്‍ സൗത്ത്), അക്ഷയ് കൃഷ്ണ (മുണ്ടയാട്), എം.പി. പ്രിയ (എടച്ചൊവ്വ), പ്രീത നമ്പിഞ്ചേരി (അതിരകം), എം. സമിത (കപ്പിച്ചേരി), പി.വി. ഗിരീഷ് ബാബു (മേലെചൊവ്വ), കെ.കെ. ശശിധരന്‍ (താഴെചൊവ്വ), എം. അനില്‍ കുമാര്‍ (കിഴുത്തള്ളി), എന്‍. രേണുക (തിലാന്നൂര്‍), ടി.പി. സ്മിത (ആറ്റടപ്പ), കെ.എന്‍. മഹേഷ് (ചാല), അഡ്വ. ശ്രദ്ധ രാഘവന്‍ (എടക്കാട്), ടി.വി. ഷമ്യ (ഏഴര), കെ.വി. സീന (ആലിങ്കല്‍), സുമന്‍ജിത്ത് നല്ലാഞ്ഞി (കിഴുന്ന), ടി. സുകേഷ് (തോട്ടട), കെ. ഷാന (ആദികടലായി), എന്‍. സോജ (കുറുവ), ശ്യാംരാജ് (പടന്ന), കെ. സരോജ (വെറ്റിലപ്പള്ളി), കെ. പ്രശോഭ് (നീര്‍ച്ചാല്‍), വി. ഗിരീശന്‍ (അറക്കല്‍), കെ.വി. സുഷമ (ചൊവ്വ), സി. അശ്വതി (താണ), ബാബു ഒതയോത്ത് (സൗത്ത് ബസാര്‍), കെ. സുശീല്‍ (ടെമ്പിള്‍), എം.കെ. സുമിത്ത് (തായത്തെരു), വി.പി. സുലോചന (കസാനക്കോട്ട), ഡി. ഭവ്യ (ആയിക്കര), അഡ്വ. യു.എന്‍. ശ്രീപ്രഭ (കാനത്തൂര്‍), പി. സലീന (താളിക്കാവ്), അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ (പയ്യാമ്പലം), കെ. ശ്രീഷില്‍ (ചാലാട്).12, 13 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. 55ാം വാര്‍ഡില്‍ ബി.ഡി.ജെ.എസ് മത്സരിക്കും. ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാര്‍, ബിജുഏളക്കുഴി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.