പാനൂരിൽ തർക്കം; ഇരുമുന്നണികൾക്കും സ്ഥാനാർഥികളായില്ല

പാനൂരിൽ തർക്കം; ഇരുമുന്നണികൾക്കും സ്ഥാനാർഥികളായില്ല പാനൂർ: നഗരസഭയിലെ 40 വാർഡുകളിൽ സ്ഥാനാർഥി നിർണയം ഇരു മുന്നണികൾക്കും തലവേദനയാകുന്നു. മുപ്പതോളം സീറ്റുകളിൽ മത്സരിക്കാനൊരുങ്ങുന്ന സി.പി.എം ഓരോ സീറ്റ് വീതം ഐ.എൻ.എല്ലിനും കോൺഗ്രസ് എസിനും നൽകും. എൽ.ജെ.ഡിക്ക് വേരോട്ടമുള്ള ആറ് വാർഡുകൾ അവർക്ക് നൽകും. ഇതിൽ ഒരു വാർഡിനെ ചൊല്ലിയുള്ള തർക്കം ഇനിയും പരിഹരിക്കാനുണ്ട്. സീറ്റ് വിഭജനം പൂർത്തിയാക്കി രണ്ട്​ ദിവസത്തിനകം സ്ഥാനാർഥികളെ മുഴുവൻ പ്രഖ്യാപിക്കുമെന്ന് നേതൃത്വം ഉറപ്പുപറയുന്നു. എന്നാൽ, യു.ഡി.എഫിൽ മുസ്​ലിം ലീഗിലെ തർക്കങ്ങൾ പരിഹരിക്കാൻ കഴിയാതെ നേതൃത്വം നട്ടംതിരിയുകയാണ്. പാനൂരിൽ പുറത്താക്കിയ നേതാവിനെയും കൂടി ഉൾപ്പെടുത്തിയാണ് ചർച്ചകൾ നടന്നത്. പ്രഖ്യാപിച്ച ചില സീറ്റുകൾ ഔദ്യോഗിക വിഭാഗത്തിന് ലഭിച്ചതുമില്ല. കരിയാട് മേഖലയിലും ലീഗിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം രൂക്ഷമാണ്.കോൺഗ്രസ് പാനൂർ, കരിയാട് മേഖലകളിൽ വലിയ തർക്കമില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിവരുന്നു. എന്നാൽ, പെരിങ്ങളത്ത് ചില സീറ്റുകളിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.22 സീറ്റുകളിൽ ലീഗും 18 സീറ്റിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണ. എന്നാൽ, ഒരു സീറ്റ് വെൽ​െഫയർ പാർട്ടിക്ക് നൽകാനും ശ്രമമുണ്ട്. സ്ഥാനാർഥിമോഹികൾ റെബൽ കുപ്പായമിട്ട് വരുമോ എന്ന ആശങ്കയുമുണ്ട് യു.ഡി.എഫ് ക്യാമ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.