ഏഴോം പഞ്ചായത്ത്​ എൽ.ഡി.എഫ് സ്ഥാനാർഥികൾ

ഏഴോം പഞ്ചായത്ത്​ എൽ.ഡി.എഫ് സ്ഥാനാർഥികൾ പഴയങ്ങാടി: 14 വാർഡുകളുള്ള ഏഴോം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 14 വാർഡുകളിൽ 13 വാർഡുകളിൽ സി.പി.എമ്മും ഒരു വാർഡിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി നിർണയം നടത്തിയിട്ടില്ല. എന്നാൽ, പ്രസിഡൻറ് സ്ഥാനത്തേക്ക് സി.പി.എം പാനലിൽ മത്സരിപ്പിക്കുന്ന ചെങ്ങലിലെ പി. ഗോവിന്ദനെതിരെ മൊത്തങ്ങ ധനേഷിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി തീരുമാനിച്ചു. എട്ടാം വാർഡിൽ സി.പി.ഐയിലെ ഏഴോംമൂലയിൽ കെ.വി. ഗ്രീഷ്മയാണ് മത്സരിക്കുന്നത്. സി.പി.എം സ്ഥാനാർഥികളുടെ വാർഡും പേരും 1 കണ്ണോം - പി. സുലോചന, 2. കൊട്ടില- കെ. നിർമല, 3. ഓണപ്പറമ്പ്- കെ.എൻ. ഗീത, 4. നരിക്കോട്- എൻ. ഗോവിന്ദൻ, 5 . പാറമ്മൽ- കെ. രജീഷ്, 6 കോട്ടക്കീൽ- കെ.വി. രാജൻ, 7. ഏഴോം- കെ.പി. അനിൽകുമാർ, 9. ചെങ്ങൽ-പി. ഗോവിന്ദൻ, 10. പഴയങ്ങാടി-പി.കെ. വിശ്വനാഥൻ മാസ്​റ്റർ, 11. എരിപുരം- ജസീർ അഹമ്മദ്, 12 അടുത്തില- പി. സജിത, 13 നെരുവമ്പ്രം-ഉഷ പ്രവീൺ, 14. കാനായി- ഇ.കെ. ശാന്ത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.