തനിയാവർത്തനത്തിനൊരുങ്ങി വിപ്ലവ മണ്ണ്

തനിയാവർത്തനത്തിനൊരുങ്ങി വിപ്ലവ മണ്ണ്പഞ്ചായത്തിലൂടെപയ്യന്നൂർ: സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ പോരാട്ടം കൊണ്ട് ചുവന്ന കരിവെള്ളൂരിൽ ഇക്കുറിയും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. 1947ൽ നിലവിൽ വന്ന പഞ്ചായത്ത് ഇതുവരെ വലത്തോട്ട് ചാഞ്ഞിട്ടേയില്ല. എം. രാഘവൻ പ്രസിഡൻറും കെ.വി. രാധാമണി വൈസ് പ്രസിഡൻറുമായ കഴിഞ്ഞ ഭരണ സമിതിയും അഞ്ചു വർഷത്തെ വികസനക്കുതിപ്പ് ചൂണ്ടിക്കാട്ടി തന്നെയാണ് ഗോദയിലെത്തുന്നത്.2016ൽ ജില്ലയിൽ ആദ്യമായി വിളയിട വിസർജനരഹിത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതും 2017ൽ സമ്പൂർണമായി വൈദ്യുതീകരിച്ച രണ്ടാമത്തെ പഞ്ചായത്ത്, സ്വരാജ് ട്രോഫി തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ച ആത്മവിശ്വാസവുമായാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുള്ളത്.എന്നാൽ, കരിവെള്ളൂരി​ൻെറ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രതിരോധിക്കുന്നത്. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ, ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും തുടങ്ങാനാവാത്തത്, പുത്തൂർ കുടിവെള്ള പദ്ധതിയുടെ ശോച്യാവസ്ഥ, കരിവെള്ളൂർ ബസാറിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്തത് തുടങ്ങിയവ ഭരണപരാജയമായി അവർ വിലയിരുത്തുന്നു.നിലവിൽ 14 വാർഡുകളിൽ 13ൽ സി.പി.എമ്മും ഒരിടത്ത് സി.പി.ഐ പ്രതിനിധിയുമാണുള്ളത്. വനിത സംവരണമാണ് പഞ്ചായത്ത് പ്രസിഡൻറ്​ പദവി. ഇപ്പോഴത്തെ പ്രസിഡൻറ്​ എം. രാഘവൻ ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.