പിണറായിയിൽ ചെങ്കൊടി മാത്രം

പിണറായിയിൽ ചെങ്കൊടി മാത്രംപഞ്ചായത്തിലൂടെ.......................----------------------------------------തലശ്ശേരി: ജില്ലയിൽ കമ്യൂണിസ്​റ്റ്​ പാർട്ടിക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് പിണറായിയിലേത്. ചെങ്കൊടികൾ മാത്രം പാറിപ്പറക്കുന്ന പിണറായി ഗ്രാമത്തിൽ വലതു രാഷ്​ട്രീയത്തിന് വലിയ സ്വാധീനമില്ല. 19 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രം. സി.പി.ഐയുടെ ഒരു സീറ്റ് ഉൾ​െപ്പടെ പതിനെട്ടും ഇടതിന് സ്വന്തമാണ്. പി.കെ. ഗീതമ്മ പ്രസിഡൻറും എൻ.വി. രമേശൻ വൈസ് പ്രസിഡൻറുമായുള്ള പഞ്ചായത്ത് ഭരണസമിതിക്ക് അഭിമാനിക്കാൻ ഏറെയുള്ള വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്നിട്ടുള്ളത്. ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക മേഖലയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത് കൂടുതൽ പ്രാമുഖ്യം നൽകിയത്. തരിശായി കിടന്ന 15 െഹക്ടറിൽ നെൽകൃഷിയിറക്കിയാണ് കാർഷിക മേഖലയിൽ പഞ്ചായത്ത് നേട്ടം കൊയ്തത്. തൊഴിൽ സംരംഭ രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനമാണ് പഞ്ചായത്ത് കാഴ്ചവെച്ചത്. നിലവിലുള്ള 23 തൊഴിൽ സംരംഭങ്ങൾക്ക് പുറമെ പുതുതായി 48 എണ്ണം കൂടി ആരംഭിക്കാനുളള ഒരുക്കത്തിലാണ്. സ്ത്രീസൗഹൃദ പഞ്ചായത്തെന്ന ഖ്യാതിയും പിണറായിക്ക് സ്വന്തം. ജെൻഡർ റിസോഴ്സ് സൻെററി​ൻെറ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധിച്ചത്. ആരോഗ്യസേവനം, ശുദ്ധമായ കുടിവെള്ളം, മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ, സുരക്ഷിതമായ പാർപ്പിടം എന്നിവക്കെല്ലാം വലിയ പരിഗണന നൽകി. പഞ്ചായത്തിലെ ആകെ വോട്ടർമാർ- 28,275 ഇതിൽ സ്ത്രീകൾ -15,391, പുരുഷന്മാർ -12,884. ചൊക്ലിക്കും ഇടനെഞ്ചുതന്നെചൊക്ലി: ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയാണ് ചൊക്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുക. ചൊക്ലി ഗ്രാമപഞ്ചായത്തിലെ സീറ്റുകൾ നേടുക എന്നത് ഇതര കക്ഷികൾക്ക് എന്നും ബാലികേറാമല തന്നെയാണ്. ആകെ 17 വാർഡുകളിൽ 15എണ്ണം ഇടതുപക്ഷവും ഒരു ലീഗ്്​, ഒരു കോൺഗ്രസ് എന്നിങ്ങനെയാണ് ചൊക്ലിയുടെ സീറ്റ് നില. ചൊക്ലി പഞ്ചായത്ത് ജനങ്ങൾക്കു മുന്നിൽ െവക്കുന്നത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത നേട്ടങ്ങളാണ്. ആരോഗ്യമേഖലയിൽ എടുത്തുപറയത്തക്ക നേട്ടങ്ങളുണ്ടാക്കാൻ ചൊക്ലിക്ക് കഴിഞ്ഞിട്ടുണ്ട്. ആയുർവേദ ആശുപത്രി കെട്ടിടം, സ്​റ്റേഡിയം, തീരദേശ മേഖലയിലെ സമഗ്ര മാറ്റങ്ങൾ, ബണ്ട് റോഡ്, ബഡ്സ് സ്കൂൾ പുതിയ കെട്ടിടം, വിദ്യാഭ്യാസ വകുപ്പി​ൻെറ അംഗീകാരം എന്നിവ സുപ്രധാന നേട്ടങ്ങളായി വിലയിരുത്തുന്നു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ പരമാവധി റോഡുകൾ ടാറിങ്​ നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.