പഞ്ചായത്ത് സീറ്റ് വിഭജനം; എങ്ങുമെത്താതെ യു.ഡി.എഫ്

പഞ്ചായത്ത് സീറ്റ് വിഭജനം; എങ്ങുമെത്താതെ യു.ഡി.എഫ് ആലക്കോട്: ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ യു.ഡി.എഫ് സീറ്റ് വിഭജനം എങ്ങുമെത്താതെ കീറാമുട്ടിയായി തുടരുന്നു. ലീഗുമായി ധാരണയിലാകാത്തതാണ്​ കാരണം. ആലക്കോട് പഞ്ചായത്തിൽ നിലവിലുള്ള മൂന്ന് സീറ്റിനു പുറമേ ഒരു സീറ്റുംഒരു ബ്ലോക്ക് സീറ്റും കൂടി അധികമായി വേണമെന്നാവശ്യം കോൺഗ്രസ് തള്ളിയതാണ് സീറ്റ് വിഭജനം നീളാൻ കാരണം. ആലക്കോട് പഞ്ചായത്തിൽ ലീഗ് സ്വതന്ത്രമായി മത്സരിക്കുമെന്നാണ് ലീഗ് നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്‌. കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കം മുറികിനിൽക്കുകയാണ്. പലരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനാൽ വാർഡ് കമ്മിറ്റികൾ തെരഞ്ഞെടുത്ത പല സ്ഥാനാർഥികൾക്കും പ്രചാരണം തുടങ്ങാനും സാധിച്ചില്ല. മലയോര പഞ്ചായത്ത് എല്ലാം തന്നെ യു.ഡി.എഫി​ൻെറ കൈകളിലാണ്. ഇവയെല്ലാം തിരിച്ച് പിടിക്കാൻ എൽ.ഡി.എഫ് ഭഗീരഥയജ്ഞം നടത്തുന്നുണ്ട്. ഉദയഗിരിയിൽ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയാകാത്തതിന് കാരണം പഞ്ചായത്തിലെ ലഡാക്ക് വാർഡ് ലീഗിന് വേണമെന്ന ആവശ്യം ചർച്ചയിൽ വന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.