യു.ഡി.എഫ്​ നേതൃത്വം ഇടപെട്ടു; മാട്ടൂലിൽ സീറ്റ്​ ധാരണയായി

യു.ഡി.എഫ്​ നേതൃത്വം ഇടപെട്ടു; മാട്ടൂലിൽ സീറ്റ്​ ധാരണയായിപഴയങ്ങാടി: സീറ്റുകൾ സംബന്ധിച്ച്​ തർക്കം നിലനിന്ന മാട്ടൂൽ പഞ്ചായത്തിൽ യു.ഡി.എഫ്​ നേതൃത്വം ഇടപെട്ട്​ സീറ്റ്​ ധാരണയായി.​ മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്‌ ഒന്നിച്ച് തെരഞ്ഞെടുപ്പ് നേരിടുകയും എന്നാൽ, നാളിതുവരെയുള്ള എല്ലാ ഭരണ സമിതികളിലും പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ സ്ഥാനങ്ങൾ മുസ്​ലിം ലീഗ് തന്നെ സ്വന്തമാക്കുന്നതിനുമെതിരെ കോൺഗ്രസ് രംഗത്ത് വന്നതിനാൽ സഥാനാർഥി നിർണയം അനിശ്ചിതത്വത്തിലായിരുന്നു. അടുത്ത ഭരണസമിതിയിൽവൈസ് പ്രസിഡൻറ്​ സ്ഥാനം വേണമെന്ന് കോൺഗ്രസി​ൻെറ ഭാഗത്തുനിന്ന്​ ശക്തമായ സമ്മർദമുണ്ടായതാണ് സ്ഥാനാർഥി നിർണയം നീണ്ടുപോവുകയും യു.ഡി.എഫി​ൻെറ ഭദ്രതക്ക് ഭീഷണിയുയരുകയും ചെയ്തത്.തുടർന്ന് മുസ്​ലിം ലീഗി​ൻെറയും കോൺഗ്രസി​ൻെറയും ജില്ല നേതൃത്വങ്ങൾ ഇടപെട്ട് തെരഞ്ഞെടുപ്പിനുശേഷം ഇവ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇരു കക്ഷികളും മത്സരിക്കേണ്ട വാർഡുകളെ കുറിച്ച് ധാരണയിലെത്തി. 1,3,7,13,15,17 വാർഡുകളിൽ കോൺഗ്രസും 2,4,5,6,8,9,10,11,12,14,16 വാർഡുകളിൽ മുസ്​ലിം ലീഗും മത്സരിക്കാനാണ് ധാരണ. എന്നാൽ, ഇവിടെ സ്ഥാനാർഥി നിർണയമായിട്ടില്ല. എൽ.ഡി.എഫും സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.