പാമ്പുപിടിത്തക്കാർക്ക്​ പരിശീലനം നൽകി

പാമ്പുപിടിത്തക്കാർക്ക്​ പരിശീലനം നൽകികണ്ണൂർ: വനം വകുപ്പി​ൻെറ നേതൃത്വത്തിൽ ജില്ലയിലെ പാമ്പുപിടിത്തക്കാർക്ക്​ പരിശീലനം നൽകി. സോഷ്യൽ ഫോറസ്​ട്രി ഡിവിഷ​ൻെറ നേതൃത്വത്തിൽ കണ്ണോത്തുംചാലിലെ ഫോറസ്​റ്റ്​ കോംപ്ലക്​സിലായിരുന്നു പരിശീലനം. നേരത്തേ അപേക്ഷ ക്ഷണിച്ച്​ താൽപര്യമുള്ളവരെ തിരഞ്ഞെടുത്താണ്​ പരിശീലനം നൽകിയത്​. തിങ്കളാഴ്​ച നടന്ന പരിശീലനത്തിൽ ഒരു വനിത ഉൾപ്പെടെ മുപ്പതോളം പേരും ബുധനാഴ്​ച നടന്ന പരിശീലനത്തിൽ 24 പേരുമാണ്​ പ​െങ്കടുത്തത്​. നാട്ടിൽ സ്​ഥിരമായി കണ്ടുവരുന്ന മൂർഖൻ അടക്കമുള്ള വിഷപ്പാമ്പുകളെയും പെരുമ്പാമ്പിനെയുമൊക്കെ പിടിച്ചുകൊണ്ടായിരുന്നു പ്രായോഗിക പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക്​ സർട്ടിഫിക്കറ്റ്​ നൽകും. ഇൗ സർട്ടിഫിക്കറ്റ്​ ഉള്ളവർക്ക്​ മാത്രമേ ഇനി പാമ്പുകളെയും പ്രത്യേക സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികളെയും പിടിക്കാനുള്ള അനുമതിയുണ്ടാകൂ. ഇതിന്​ വിരുദ്ധമായി പ്രവത്തിക്കുന്നവർക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനും നിർദേശമുണ്ട്​. കൺസർവേഷൻ ബയോളജിസ്​റ്റ്​ വിഷ്​ണു, ആനിമൽ റെസ്​ക്യൂയർ കെ.ടി.എസ്.​ പനയാൽ എന്നിവരാണ്​ ക്ലാസെടുത്തത്​. പടം സന്ദീപ്​...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.