സ്കൂളിനൊപ്പം: രക്ഷാകർതൃ ശാക്തീകരണം തുടങ്ങി

സ്കൂളിനൊപ്പം: രക്ഷാകർതൃ ശാക്തീകരണം തുടങ്ങിഇരിട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്കൂളിനൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ കണ്ണൂർ അസി. എക്സൈസ് കമീഷണർ പി.കെ. സുരേഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ സന്തോഷ് കോയിറ്റി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക എൻ. പ്രീത മുഖ്യപ്രഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർ എം. പ്രദീപൻ ബോധവത്കരണ ക്ലാസ് എടുത്തു. ലിസമ്മ വർഗീസ്, എം. ബാബു, പി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. യു.പിതല ശാക്തീകരണ പരിപാടി ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.എസ്. സജീവൻ ഉദ്ഘാടനം ചെയ്തു. വീടുതന്നെ വിദ്യാലയം എന്ന വിഷയത്തിൽ എസ്.ആർ.ജി കൺവീനർ എൻ.വി. ഷീബ ക്ലാസെടുത്തു. ഷീല, എൻ. റീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.