മത-തീവ്രവാദ സംഘടനകളുമായി മുസ്​ലിംലീഗിന് ഒരു ബന്ധവുമില്ലെന്ന്

മത-തീവ്രവാദ സംഘടനകളുമായി മുസ്​ലിംലീഗിന് ഒരു ബന്ധവുമില്ലെന്ന്​ഇരിട്ടി: മത-തീവ്രവാദ സംഘടനകളുമായി മുസ്​ലിംലീഗിന് ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കള്‍ ഇരിട്ടിയില്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. പായം പഞ്ചായത്ത് ലീഗ് ജന. സെക്രട്ടറിയായിരുന്ന ഇബ്രാഹിംകുട്ടി വള്ളിത്തോട് പാര്‍ട്ടിയില്‍നിന്ന്​ രാജിവെച്ചത് വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് കിട്ടാതെപോയതി​ൻെറ നിരാശയിലാണ്. രാജി വെക്കുന്നതിനായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ.് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ പോലുള്ള മത–തീവ്രവാദ സംഘടനകളുമായി എല്ലാകാലത്തും അകന്നുനില്‍ക്കുകയും നാളിതുവരെയായി ഇത്തരം കക്ഷികളുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്യാത്ത പാര്‍ട്ടിയാണ് മുസ്​ലിംലീഗ്. ഇത്തരം സംഘടനകളുമായി ഒരു നീക്കുപോക്കിനും ലീഗ്​ തയാറല്ല എന്നിരിക്കെ വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പൊതുസമൂഹത്തി​ൻെറ കണ്ണില്‍ പൊടിയിടാനാണ്. ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹവും പാര്‍ട്ടിപ്രവര്‍ത്തകരും അവജ്ഞയോടെ തള്ളിക്കളയുമെന്നും ലീഗ് നേതാക്കളായ അഡ്വ. കെ. മുഹമ്മദ് അലി, സി. അബ്​ദുല്ല, തറാല്‍ ഈസ, അരിപ്പയില്‍ മുഹമ്മദ് ഹാജി, എം.കെ. മുഹമ്മദ്, കെ.വി. റസാക്ക്​, എം. ഹുസൈന്‍ കുട്ടി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒറ്റക്ക്​ മത്സരിക്കുമെന്ന്്് ലീഗ്്്ഇരിട്ടി: ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ കൂടുതല്‍ സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിച്ചതോടെ യു.ഡി.എഫില്‍ സീറ്റുവിഭജനം കീറാമുട്ടിയാവുന്നു. പാര്‍ട്ടിയുടെ ജനപിന്തുണ മനസ്സിലാക്കി കൂടുതല്‍ സീറ്റുകള്‍ തന്നില്ലെങ്കില്‍ ഇരിട്ടി ബ്ലോക്കില്‍ വെളിമാനം ഡിവിഷനിലും പേരാവൂര്‍ ബ്ലോക്കില്‍ പാല ഡിവിഷനിലും മത്സരിക്കുമെന്ന് ലീഗ് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഈ രണ്ട് സീറ്റുകളും കോണ്‍ഗ്രസി​ൻെറ കൈകളിലാണ്. നേരത്തേ പാല ഡിവിഷനിൽ പാര്‍ട്ടി മത്സരിച്ചിരുന്നെങ്കിലും പിന്നീട് അത് കോണ്‍ഗ്രസി​ൻെറ കൈകളിലെത്തുകയായിരുന്നു. പേരാവൂര്‍ മണ്ഡലത്തില്‍ അര്‍ഹമായ സീറ്റുകള്‍ നല്‍കാതിരിക്കുകയും സീറ്റിങ് സീറ്റില്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് അംഗികരിക്കാന്‍ കഴിയില്ല. കഴിഞ്ഞതവണ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ തില്ലങ്കേരി ഡിവിഷനില്‍ മാത്രമാണ് ലീഗ് മത്സരിച്ചത്. യു.ഡി.എഫി​ൻെറ ഭാഗമായിനിന്നുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന്​ ലീഗ് നേതാക്കളായ കെ. മുഹമ്മദലി, സി. അബ്​ദുല്ല, തറാല്‍ ഈസ, എം.കെ. മുഹമ്മദ്, അരിപ്പയില്‍ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.