നഗരസഭയിൽ ഒന്നര പതിറ്റാണ്ട്; ശശി വട്ടക്കൊവ്വൽ പടിയിറങ്ങി

നഗരസഭയിൽ ഒന്നര പതിറ്റാണ്ട്; ശശി വട്ടക്കൊവ്വൽ പടിയിറങ്ങിPyr Chairman സ്ഥാനമൊഴിയുന്ന ശശി വട്ടക്കൊവ്വലിനെ പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ക്ലബ് ഓഫിസിലെത്തി ആദരിക്കുന്നുപയ്യന്നൂർ: കൗൺസിലറും വൈസ് ചെയർമാനും ചെയർമാനുമായി 15 വർഷം പയ്യന്നൂർ നഗരസഭയുടെ സജീവ ഭാഗമാവുകയും നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തശേഷം ചെയർമാൻ ശശി വട്ടക്കൊവ്വൽ ബുധനാഴ്ച നഗരസഭയുടെ പടിയിറങ്ങി. കോൺഗ്രസ് പ്രസ്ഥാനത്തിലൂടെയാണ് ശശി പൊതുരംഗത്തെത്തുന്നത്. ഐ.എൻ.ടി.യു.സി, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ ജില്ല നേതാവായി വളർന്ന അഡ്വ. ശശി വട്ടക്കൊവ്വലിന് സി.പി.എമ്മിലേക്കുള്ള പാലം പണിതത് ലീഡർ കെ. കരുണാകരൻ രൂപവത്കരിച്ച ഡി.ഐ.സിയായിരുന്നു. 2005ൽ സി.പി.എമ്മുമായി ചേർന്ന് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയപ്പോൾ ഡി.ഐ.സി മത്സര രംഗത്തിറക്കിയത് യുവനേതാവ് ശശിയെയായിരുന്നു. എന്നാൽ, അധികം വൈകാതെ പാർട്ടി മാതൃസംഘടനയിലേക്ക് തിരിച്ചുപോയപ്പോൾ ശശി വട്ടക്കൊവ്വൽ ഇടതുപാളയത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. 2010 ആകുമ്പോഴേക്കും ഒരു ജനപ്രതിനിധി എന്ന നിലയിൽ പേരെടുത്തുകഴിഞ്ഞ ശശിയെ സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുകയും വിജയിപ്പിച്ച് നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനം നൽകുകയും ചെയ്തു. വൈസ് ചെയർമാനായും ഭരണപക്ഷത്തി​ൻെറ ബുദ്ധികേന്ദ്രമായും കൗൺസിലി​ൻെറ സജീവ ഭാഗമായതോടെയാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള വാതിൽ തുറന്നുകിട്ടിയത്. 2005ൽ ഡി.ഐ.സി ടിക്കറ്റിലായതിനാൽ 2015ൽ ഒരാൾ രണ്ടുതവണ കഴിഞ്ഞാൽ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം വിലങ്ങുതടിയായില്ല. വീണ്ടും ജനവിധി തേടുകയും ജയിച്ച് ഭരണസാരഥിയാവുകയും ചെയ്തു. ഇതിനിടയിൽ സി.പി.എം പ്രാദേശിക കമ്മിറ്റികളിൽ കൂടി സജീവമായി. കഴിഞ്ഞ മൂന്നു തവണയായി പയ്യന്നൂർ സർവിസ് സഹകരണ ബാങ്ക് നയിക്കാനും പാർട്ടി നിയോഗിച്ചത് ശശിയെയായിരുന്നു.നഗരസഭ ഭരണസംവിധാനത്തിൽ സക്രിയമായി ഇടപെട്ട പേരാണ് ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വലി​േൻറത്. പരിമിതിയിൽ നിന്നുകൊണ്ട് പ്രധാന പാതയുടെ വീതികൂട്ടാൻ കാണിച്ച നിശ്ചയദാർഢ്യം ഏറെ പ്രശംസ പിടിച്ചുപറ്റി. ഗവ. താലൂക്ക് ആശുപത്രിയെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഈ ജനപ്രതിനിധിയുടെ പങ്ക് ചെറുതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.