സൈനിക ക്ഷേമ വകുപ്പ് ഉത്സവ സഹായ ധനം

സൈനിക ക്ഷേമ വകുപ്പ് ഉത്സവ സഹായ ധനംമാഹി: പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ് മാഹിയിലെ 60 വയസ്സ്​ കഴിഞ്ഞ വിമുക്ത ഭടന്മാർക്കും വിമുക്ത ഭടന്മാരുടെ വിധവകൾക്കും നൽകിവരുന്ന ഉത്സവകാല സഹായധനമായ 4,000 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. കഴിഞ്ഞ വർഷത്തിൽ ഈ തുക ലഭിച്ചിട്ടുള്ളവർ ഇ.എസ്.എം തിരിച്ചറിയൽ കാർഡി ൻെറ പകർപ്പ് സഹിതം മാഹി ആർ.എ ഓഫിസ് സന്ദർശിച്ച് 20ന് മുമ്പ്​ പണരസീത് പട്ടികയിൽ ഒപ്പിടണം. കഴിഞ്ഞ വർഷം ബാങ്ക് അക്കൗണ്ട് വിവരം സമർപ്പിച്ചിട്ടില്ലാത്തവരും പുതുതായി ചേർക്കപ്പെട്ട ഗുണഭോക്താക്കളും ഇതിനുള്ള അപേക്ഷ ഫോറം തങ്ങളുടെ തിരിച്ചറിയൽ കാർഡി ൻെറയും ബാങ്ക് അക്കൗണ്ട് ബുക്കി ൻെറയും പകർപ്പുസഹിതം സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.