ക്ഷേത്രത്തിൽ കവർച്ച

ക്ഷേത്രത്തിൽ കവർച്ച പടം: puth Cheleri sree subrahzmamya temple കവർച്ച നടന്ന ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മയ്യിൽ പൊലീസ് പരിശോധന നടത്തുന്നുകൊളച്ചേരി: ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കവർച്ച. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അമ്പലത്തിൽ സ്ഥാപിച്ച നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരവും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെയും മഹാവിഷ്ണു ക്ഷേത്രത്തിലെയും നരസിംഹ മൂർത്തി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളുമാണ് കുത്തിത്തുറന്നത്.കഴിഞ്ഞമാസം അവസാനം ഭണ്ഡാരങ്ങൾ തുറന്ന് പണം ക്ഷേത്ര ഭാരവാഹികൾ ശേഖരിച്ചതിനാൽ വൻ തുക മോഷണം പോകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മയ്യിൽ പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.