വ്യാജ ലോട്ടറി ടിക്കറ്റ് നൽകി സമ്മാനത്തുക തട്ടിയതായി പരാതി

ചക്കരക്കല്ല്​: . ലോട്ടറി വിൽപനക്കാരനായ വണ്ടിക്കാരൻപീടികയിലെ ടി.വി. സജീവനാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ മാസം 28ന് നറുക്കെടുപ്പ് നടന്ന അക്ഷയ ലോട്ടറിയുടെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റി​ൻെറ പ്രിൻറ്​ എടുത്താണ് തട്ടിപ്പ് നടത്തിയത്. 2000 രൂപ ലഭിച്ച ടിക്കറ്റി​ൻെറ വ്യാജനാണ് നൽകിയത്. സ്കൂട്ടറിൽ എത്തിയ മധ്യവയസ്‌കനാണ് തട്ടിപ്പ് നടത്തിയത്. 600 രൂപയുടെ ടിക്കറ്റും 1400 രൂപയും സജീവൻ നൽകി. ശേഷമാണ് ടിക്കറ്റി​ൻെറ കളർ പ്രിൻറാണ് ഇതെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ചക്കരക്കൽ ​െപാലീസിൽ പരാതി നൽകുകയായിരുന്നു. സമാന രീതിയിൽ പലരെയും കബളിപ്പിച്ചതായും വിവരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.