മാലിന്യകേന്ദ്രമായി ഇരിക്കൂർ ടൗൺ

മാലിന്യകേന്ദ്രമായി ഇരിക്കൂർ ടൗൺ ikr waste ഇരിക്കൂർ ടൗൺ തോട്ടിലെ മാലിന്യക്കൂമ്പാരംഇരിക്കൂർ: ടൗണിലെ കുളങ്ങര പള്ളിക്കു സമീപത്തുകൂടി ഒഴുകുന്ന തോട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. തോട്​ പരിസരത്ത്​ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്​. വാഹനങ്ങളിലും പ്ലാസ്​റ്റിക് സഞ്ചികളിലും നിറച്ചാണ് ഇവിടെ മാലിന്യം തള്ളുന്നത്​. മാലിന്യം പക്ഷികളും മറ്റും കൊത്തി കിണറുകളിലും മറ്റും കൊണ്ടിട്ട് കുടിവെള്ളം മലിനമാകുന്നതായി പരാതിയുണ്ട്. മാലിന്യനിക്ഷേപത്തിനെതിരെ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.