ഡോക്യുമെൻററി പ്രകാശനം

ഡോക്യുമൻെററി പ്രകാശനംപടം......കോര്‍പറേഷ​ൻെറ വികസന പ്രവര്‍ത്തനങ്ങളുടെ 'കരുതലോടെ വികസനം, കരുത്തോടെ മുന്നോട്ട്' ഡോക്യുമൻെററി മേയർ സി. സീനത്ത്​ പ്രകാശനം ചെയ്യുന്നു കണ്ണൂര്‍: കോര്‍പറേഷന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ 'കരുതലോടെ വികസനം, കരുത്തോടെ മുന്നോട്ട്' എന്ന പേരില്‍ ഡോക്യുമൻെററിയായും പുസ്തക രൂപത്തിലും തയാറാക്കിയത് മേയര്‍ സി. സീനത്ത് മുന്‍ മേയര്‍ സുമ ബാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ടി.ഒ. മോഹനന്‍, സി.കെ. വിനോദ്, കെ. ജെമിനി, അഡ്വ. പി. ഇന്ദിര, കെ.പി. സീന, ഷാഹിന മൊയ്തീന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, കൗണ്‍സിലര്‍മാരായ എം.പി. മുഹമ്മദലി, പി. പ്രകാശന്‍, എം. ഷഫീഖ്, കോര്‍പറേഷന്‍ സെക്രട്ടറി ഡി. സാജു എന്നിവര്‍ പങ്കെടുത്തു.പയ്യാമ്പലം ശ്മശാനത്തിന് മൂന്നുകോടിയുടെ പദ്ധതികണ്ണൂര്‍: കോര്‍പറേഷ​ൻെറ ഉടമസ്ഥതയിലുള്ള പയ്യാമ്പലം ശ്മശാനത്തിന്​ (ശാന്തിതീരം) അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ മൂന്നുകോടി രൂപ അനുവദിച്ചതായി മേയര്‍ സി. സീനത്ത് അറിയിച്ചു. പദ്ധതിയുടെ വിശദ പദ്ധതിരേഖ തയാറാക്കുന്നതിന് സ്പേസ് ആര്‍ട്ട് കോഴിക്കോട് എന്ന സ്ഥാപനത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിരുന്നു. പദ്ധതി സാക്ഷാത്കരിക്കുന്നതോടെ പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.