ചെങ്ങളായി പഞ്ചായത്തിൽ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി

ചെങ്ങളായി പഞ്ചായത്തിൽ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി ശ്രീകണ്ഠപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. 11 വാർഡുകളിൽ കോൺഗ്രസും ആറ് വാർഡുകളിൽ മുസ്​ലിം ലീഗും മത്സരിക്കും. ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനും തീരുമാനിച്ചു.കൊളത്തൂർ, കണ്ണാടിപ്പാറ, പയറ്റിയാൽ, മമ്മലത്തുകരി, നിടുവാലൂർ, പരിപ്പായി, പെരുങ്കോന്ന്, കൊയ്യം, പെരുന്തലേരി, തട്ടേരി, മുണ്ടത്തടം വാർഡുകളിൽ കോൺഗ്രസും ചാലിൽ വയൽ, ചുഴലി സൗത്ത്, കുണ്ടംകൈ, ചെങ്ങളായി, തേറളായി, മണക്കാട് വാർഡുകളിൽ മുസ്​ലിം ലീഗും മത്സരിക്കും. ചെങ്ങളായി സൗത്ത് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനും തീരുമാനിച്ചു. കോൺഗ്രസ് നേതൃയോഗം കെ.പി.സി.സി ജന. സെക്രട്ടറി സോണി സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജന.സെക്രട്ടറി ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.