അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്​ മാനേജർക്കും പ്രിൻസിപ്പലിനുമെതിരെ അറസ്​റ്റ്​ വാറൻറ്

അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്​ മാനേജർക്കും പ്രിൻസിപ്പലിനുമെതിരെ അറസ്​റ്റ്​ വാറൻറ്​​ ചിത്രം:ajk kannur medica college അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ്കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ്​ ഉത്തരവ്​അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും മാനേജറെയും അറസ്​റ്റ് ചെയ്​തു ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു. ഇരുവരെയും തിങ്കളാഴ്​ച ഹാജരാക്കാനാണ് ജസ്​റ്റിസ് പി.വി. ആശയുടെ നിർദേശം. മെഡിക്കൽ പി.ജി ക്ലാസുകൾ പുനരാരംഭിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഇരുവരോടും വ്യാഴാഴ്​ച കോടതിയിൽ നേരിട്ട് ഹാജാരാവാൻ നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് അറസ്​റ്റ് ചെയ്​തു ഹാജരാക്കാൻ ഉത്തരവിട്ടത്.ഡോ. ആർ.എസ്. ആൻസി, ഡോ.വി. അമിത് കുമാർ, ഡോ. ബിനു അഷറഫ് തുടങ്ങി 12 വിദ്യാർഥികളാണ് പി.ജി ക്ലാസുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട് കോടതിയിൽ പരാതി സമർപ്പിച്ചത്. പലതവണ നിർദേശിച്ചിട്ടും ക്ലാസ് തുടങ്ങാൻ മാനേജ്മൻെറ് താൽപര്യം കാട്ടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മാർച്ച് 23നാണ് മെഡിക്കൽ കോളജിനെ ജില്ല കോവിഡ് കെയർ സൻെററാക്കി കലക്​ടർ ഏറ്റെടുത്തത്. എന്നാൽ, കോവിഡി​ൻെറ ചികിത്സക്ക് കോളജി​ൻെറ ഒരു ഭാഗം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്ന്​ സർക്കാർ വ്യക്​തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ ഉടൻ ക്ലാസുകൾ തുടങ്ങാനായിരുന്നു മാനേജ്മൻെറിനോട് കോടതി നിർദേശിച്ചത്. എന്നാൽ, ക്ലാസ് തുടങ്ങാൻ മാനേജ്മൻെറ് തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.