ലഹരി നിർമാർജന സമിതി ധർണ നടത്തി

ലഹരി നിർമാർജന സമിതി ധർണ നടത്തികണ്ണൂർ: കോവിഡ് വ്യാപനം തടയാൻ മദ്യഷാപ്പുകൾ അടച്ചുപൂട്ടുക എന്ന മുദ്രാവാക്യമുയർത്തി ലഹരി നിർമാർജന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തി​ൻെറ കണ്ണൂർ ജില്ലതല ഉദ്​ഘാടനം താലൂക്ക് ഓഫിസിന് മുന്നിൽ മേയർ സി. സീനത്ത്​ നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ ഉമർ വിളക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. അഹമ്മദ് മാണിയൂർ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ. ആബിദ ടീച്ചർ, അശ്​റഫ് പാലപ്പുഴ, കെ.വി. ഹാരിസ്, എൻ.വി. മുഹമ്മദലി, നസീർ ചാലാട്, മുസ്തഫ മുണ്ടേരി, സി.ബി. മുഹമ്മദലി എന്നിവർ സംസാരിച്ചു. കാദർ മുണ്ടേരി സ്വാഗതവും എം.കെ. കുഞ്ഞാലി നന്ദിയും പറഞ്ഞു.പടം sp 04

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.