കെ.എസ്.ടി.യു ഉപവാസ സമരം

കെ.എസ്.ടി.യു ഉപവാസ സമരം കണ്ണൂർ: ഇടത് ഗവൺമൻെറ് കഴിഞ്ഞ നാലര വർഷമായി നടപ്പാക്കിവരുന്ന അധ്യാപക സർവിസ് പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ.എസ്.ടി.യു കണ്ണൂരിൽ ഏകദിന ഉപവാസ സമരം നടത്തി. എയ്​ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പളം നൽകുക, നിലവിലുള്ള സംവരണം അട്ടിമറിക്കാനുള്ള ഉത്തരവ് പിൻവലിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, കെ-ടെറ്റ് സമയപരിധി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി സമര സന്ദേശം നൽകി. കെ.വി.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണൻ, എസ്.ജി.ഒ.യു ജില്ല സെക്രട്ടറി കെ.വി. ഫാറൂഖ്, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി പി. അബ്​ദുൽ ബഷീർ, ഷാനിദ് മേക്കുന്ന്, പി.കെ. അബ്​ദുറഹിമാൻ, പി. മുനീർ, ആർ. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. സിദ്ദീഖ് കൂടത്തിൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.