തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക്​ അംഗീകാരം

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക്​ അംഗീകാരം കണ്ണൂർ: കണ്ണൂര്‍ കോര്‍പറേഷന്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആക്​ഷന്‍ പ്ലാനിനും തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ല ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ഈ ഭരണ കാലയളവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ല ആസൂത്രണ സമിതിക്ക് സാധിച്ചിട്ടുണ്ടെന്ന് സമിതി മെംബര്‍ സെക്രട്ടറി കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ആസൂത്രണ സമിതി അംഗങ്ങളായ കെ.പി. ജയബാലന്‍ മാസ്​റ്റര്‍, ടി.ടി. റംല, കെ.വി. ഗോവിന്ദന്‍, ഡി.ഡി.പി ടി.ജെ. അരുണ്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.