കെ.പി.എസ്.ടി.എ ധർണ

കെ.പി.എസ്.ടി.എ ധർണ ശ്രീകണ്ഠപുരം: ആനുകൂല്യം കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ്​ അസോസിയേഷൻ ഇരിക്കൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസിനു മുന്നിൽ ധർണ നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.കെ. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് അരവിന്ദ് സജി അധ്യക്ഷത വഹിച്ചു. യൂത്ത്​ലീഗ് ഗൃഹ സദസ്സ്​ ശ്രീകണ്ഠപുരം: കെ.എം. ഷാജിയെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ഇരിക്കൂർ മണ്ഡലം കമ്മിറ്റി പയ്യാവൂരിൽ ഗൃഹ സദസ്സ്​ നടത്തി. യൂത്ത്​ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ എൻ.പി. റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ആർ.പി. നാസർ അധ്യക്ഷത വഹിച്ചു. വി.പി. അബ്​ദുൽ ഖാദർ, കെ.പി. ഹസ്സൻ, സുഹറ ഹസൻ, ആശിഖ് ചെങ്ങളായി, വി.സി. ജുനൈർ, വി. സുനൈസ്, സി.എച്ച്. അബൂബക്കർ, സി.എച്ച്. സഫീർ, ഷമീർ നടുവിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.