കുടിവെള്ള പൈപ്പ് പൊട്ടി റോഡ്​ പുഴയായി

പാപ്പിനിശ്ശേരി: പഴഞ്ചിറ മുത്തപ്പൻ ക്ഷേത്രത്തിനു​ സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകി വെള്ളക്കെട്ട്​. പഴഞ്ചിറയിലെ രണ്ടു റോഡുകളും വെള്ളത്തിലായി. പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. റീനയുടെയും തൊട്ടടുത്ത കുഞ്ഞായിഷയുടെയും വീടുകളിൽ വെള്ളം കയറി. കൂടാതെ പഴഞ്ചിറ മുത്തപ്പൻ ക്ഷേത്രത്തിനകത്തും വെള്ളമെത്തി. വൈകീട്ട്​ നാലോടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം രണ്ടു മീറ്ററിൽ അധികം ഉയരത്തിലെത്തി. അതിശക്തിയായി പൊട്ടിയൊഴുകിയ വെള്ളത്താൽ നിമിഷ നേരംകൊണ്ട് ഇരുറോഡും പുഴയായി. സമീപത്തെ യുവാക്കൾ ചേർന്ന് റോഡിൽ രൂപപ്പെട്ട കുഴികൾക്കരികിൽ കല്ലുകൾ പാകി അധികൃതരെ വിവരമറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.