കിസാൻ കോൺഗ്രസ് നിൽപുസമരം

കൊട്ടിയൂർ: ദേശീയ കിസാൻ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നീണ്ടുനോക്കിയിൽ നിൽപുസമരം സംഘടിപ്പിച്ചു. കർഷക പെൻഷൻ 10,000 രൂപയായി വർധിപ്പിക്കുക, വന്യജീവികളുടെ ആക്രമണത്തിൽനിന്ന് കർഷർക്ക് സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ മാത്യു പറമ്പൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.