കൈയടിക്കാം ഇൗ 'കൊറോണ കുപ്പായ'ത്തിന്

​ ധർമടം: ആമിനയുടെ വീട്​ സന്ദർശിച്ചാണ്​ സുഹൃത്തുക്കൾ കോവിഡിനെ ഭയപ്പെടരുതെന്നും ജാഗ്രതയാണ്​ വേണ്ടതെന്നുമുള്ള സന്ദേശം നൽകുന്നത്​. ഒാൺലൈൻ നാടകത്തിലൂടെ കുട്ടിഅഭിനേതാക്കൾ ആമിന എന്ന കഥാപാത്രത്തിനു മാത്രമല്ല, സമൂഹത്തിനുകൂടിയാണ്​ ഇൗ സന്ദേശം നൽകുന്നത്​. കോവിഡ്​ ബോധവത്​കരണത്തി​ൻെറ ഭാഗമായി ധർമടം ബേസിക്​ യു.പി സ്​കൂളിലെ വിദ്യാർഥികൾ അരവതരിപ്പിച്ച ഒാൺലൈൻ നാടകമാണ്​ മാതൃകയാകുന്നത്​. പ്രതിരോധമാണ്​, ഭയമല്ല വേണ്ടത്​ എന്ന സന്ദേശം വിളിച്ചോതുന്ന നാടകം​ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥി​ൻെറവരെ പ്രശംസ ഇതിനോടകം ഏറ്റുവാങ്ങി. കൂട്ടുകാരിയായ ആമിനക്ക്​ കോവിഡ്​ ഭയത്തെ ഇല്ലാതാക്കാൻ സുഹൃത്തുക്കൾ നൽകുന്ന സന്ദേശമാണ്​ നാടകത്തി‍ൻെറ ഇതിവൃത്തം. സമൂഹമാധ്യമത്തിലൂടെ റിലീസ്​ ചെയ്​ത നാടകത്തിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. വിദ്യാർഥികളുടെ വീട്ടുപരിസരത്ത​ുവെച്ച്​ മൊബൈൽ ഫോൺ ഉപയോഗിച്ചാണ്​ നാടകം ചിത്രീകരിച്ചിരിക്കുന്നത്​. പ്രധാനാധ്യാപിക സൽമ ടീച്ചർ, പി.ടി.എ, സഹഅധ്യാപകർ എന്നിവരാണ്​ കുട്ടികൾക്ക്​ മാർഗനിർദേശം നൽകിയത്​. ഒാൺലൈൻ വഴി അധ്യാപകരും വിദ്യാർഥികളും നാടകത്തെപ്പറ്റി ചർച്ചചെയ്യുകയും തിരക്കഥ ഒരുക്കുകയും ചെയ്​തു. തുടർന്ന്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ കുട്ടികളുടെ വീട്ടുപരിസരത്ത്​ അധ്യാപകർ ചിത്രീകരണം നടത്തിയത്​. വിദ്യാർഥികളായ എസ്​. രാജ്​ ദൈവിക്​, പി. അനുബിൻ, പി. അനന്യ, ഇ.കെ. ദേവശ്രീ, ഇ.കെ. സുഹാമഹിയം, സിയ റിജേഷ്​, അനയ റോണേഷ്​ തുടങ്ങിയ വിദ്യാർഥികളാണ്​ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്​. അധ്യാപികമാരായ അനിത വടവതി, കെ. മേഘ, എം. ജിൻഷ, ഷജിന ലക്ഷ്​മണൻ, ലയ ലക്ഷ്​മണൻ എന്നിവരും പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.