നിരാഹാര സത്യഗ്രഹം

മാഹി: പാസിക്, പാപ്സ്കോ, പോൺടെക്സ് തുടങ്ങിയ കോർപറേഷനുകളിലെ ജീവനക്കാർക്ക് വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ ഭാര്യമാർ മാഹി നഗരസഭ മൈതാനിയിൽ നടത്തി. രണ്ടു മുതൽ ആറുവരെ വർഷത്തെ ശമ്പളക്കുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. സാമൂഹിക പ്രവർത്തക അഡ്വ. എൻ.കെ.സജ്നയുടെ നേതൃത്വത്തിലാണ് സമരത്തി​ൻെറ ഒന്നാം ഘട്ടം നടന്നത്. ജീവനക്കാരുടെ ഭാര്യമാർ സമരത്തി​ൻെറ സമാപനം കുറിച്ച് കഞ്ഞി വെച്ചു. ഭീമ ഹരജി തയാറാക്കി അധികൃതർക്ക് സമർപ്പിക്കുന്നതിന് സമരപ്പന്തലിൽ ഒപ്പുശേഖരണം നടത്തി. മാഹി ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.