ജി.എസ്.ടി ഓഫിസിനു മുന്നില്‍ ഉപവാസം നാളെ

കണ്ണൂര്‍: ജി.എസ്.ടി നിയമത്തിലെ പാളിച്ചകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫര്‍ണിചര്‍ മാനുഫാക്‌​േച്ഴ്‌സ് ആൻഡ്​ മര്‍ചൻറ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തിങ്കളാഴ്​ച രാവിലെ 10.30ന്​ ജി.എസ്.ടി ഓഫിസിനു മുന്നില്‍ ഉപവസിക്കും. നിയമത്തി​ൻെറ പിന്‍ബലത്തില്‍ ജി.എസ്.ടി വകുപ്പ് വ്യാപാരികളെ പിഴിയുകയാണെന്ന്​​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഭൂരിഭാഗം വ്യാപാരികള്‍ക്കും ജി.എസ്.ടി അടക്കണമെന്ന് കാണിച്ച് ലഭിക്കുന്ന നോട്ടീസ് പോര്‍ട്ടലില്‍ ലഭിക്കുന്നുണ്ടെങ്കിലും ഇതു കണ്ടെത്തി അടക്കാന്‍ വ്യാപാരികള്‍ പലരും അജ്ഞരാണ്. അതുകൊണ്ടുതന്നെ നോട്ടീസ് പോര്‍ട്ടലില്‍ ലഭിച്ചത് ശ്രദ്ധിക്കാത്ത വ്യാപാരികള്‍ക്ക് 30 ദിവസം കഴിഞ്ഞ് ഭീമമായ പിഴയും പിഴപ്പലിശയും ചേര്‍ത്ത് കുടിശ്ശിക അടക്കാന്‍ നോട്ടീസ് ലഭിക്കുകയാണ്. അന്യായമായ നിയമ ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജി.എസ്.ടി ഓഫിസിന് മുന്നില്‍ ഉപവസിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് എം.ഇ. സഹജന്‍, ജില്ല പ്രസിഡൻറ് സി.എം. മന്‍സൂര്‍, വൈസ് പ്രസിഡൻറ് ബൈജു കണ്ടത്തില്‍, സെക്രട്ടറി രാഗേഷ് സെനഡ എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.