വാതക ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

വാതക ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി തലശ്ശേരി: തലശ്ശേരിയിലും ആധുനിക വാതക ശ്മശാനമൊരുങ്ങി. നഗരസഭ നിദ്രാതീരമെന്ന് പേരിട്ട എരഞ്ഞോളി കണ്ടിക്കലിലെ വാതകശ്മശാനം കേരളപ്പിറവി ദിനത്തിൽ വൈകീട്ട് പ്രവർത്തനക്ഷമമാകും. എ.എൻ. ഷംസീർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. അന്തരീക്ഷ മലിനീകരണം ഒട്ടുമുണ്ടാവാത്ത നിലയിലാവും ഇതി​ൻെറ പ്രവർത്തനം. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇരിക്കാനും കർമങ്ങൾ ചെയ്യാനുമുള്ള ഇടങ്ങൾ നിദ്രാതീരത്തുണ്ട്. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.28 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സംവിധാനത്തോടുകൂടിയ ശ്മശാനം പണിതീർത്തത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. ഒരുമൃതദേഹം ദഹിപ്പിക്കാൻ രണ്ട് മണിക്കൂർ സമയമാണ് വാതകശ്മശാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.