റോഡ് സുരക്ഷ മിറര്‍ സ്ഥാപിച്ചു

റോഡ് സുരക്ഷ മിറര്‍ സ്ഥാപിച്ചു MTR-KOTHERIYIL MIRAR കൊതേരിയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ മിറര്‍ സി.ഐ എം. കൃഷ്​ണന്‍ ഉദ്ഘാടനം ചെയ്യുന്നുമട്ടന്നൂര്‍: വാഹനാപകടം ഒഴിവാക്കുന്നതിന് കൊതേരിയിലെ വിവിധയിടങ്ങളില്‍ റോഡ് സുരക്ഷ മിറര്‍ സ്ഥാപിച്ചു. മട്ടന്നൂര്‍ സി.ഐ എം. കൃഷ്​ണന്‍ ഉദ്ഘാടനം ചെയ്​തു. കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരി മുത്തപ്പന്‍ ക്ഷേത്രത്തിന് മുന്‍വശം, മെലോടുന്നാത്ത് വളവ്, കാറോത്ത് വളവ് എന്നിവിടങ്ങളിലാണ് മിറര്‍ സ്ഥാപിച്ചത്. വാഹനങ്ങളുടെ അമിതവേഗതയും വളവും ഇറക്കവും കാരണം വാഹനാപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ബോയ്‌സ് ക്ലബി​ൻെറ നേതൃത്വത്തില്‍ മിറര്‍ സ്ഥാപിച്ചത്. എം.എസ്.എഫ് ജില്ല സെക്രട്ടറി ശുഹൈബ് കൊതേരി, സ്‌റ്റേഷന്‍ പി.ആര്‍.ഒ കെ. രജിത്ത്, മുസ്​ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി എം.പി. റഷീദ്, കെ.പി. റാഷിദ്, എം.പി. സുഹൈല്‍, എം.പി. റാസിം, പി.കെ. മുബഷിര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.