ഇമ്മാനുവല്‍ ഡ്രസ്​ മെറ്റീരിയല്‍ ആൻഡ്​ ഡിസൈന്‍ സ്​റ്റുഡിയോ ഉദ്ഘാടനം നാളെ

ഇമ്മാനുവല്‍ ഡ്രസ്​ മെറ്റീരിയല്‍ ആൻഡ്​ ഡിസൈന്‍ സ്​റ്റുഡിയോ ഉദ്ഘാടനം നാളെ ബിസിനസ് സ്ലഗ്​ കണ്ണൂര്‍: ഇമ്മാനുവല്‍ ഡ്രസ്​ മെറ്റീരിയല്‍സ് ആൻഡ്​ ഡിസൈന്‍ സ്​റ്റുഡിയോ ഷോറൂമി​ൻെറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കണ്ണൂരിൽ തലശ്ശേരി റോഡിൽ കാപ്പിറ്റൽ മാളിന്​ സമീപം രാവിലെ 10.30ന് കോര്‍പറേഷന്‍ മേയര്‍ സി. സീനത്ത് ഉദ്​ഘാടനം നിര്‍വഹിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള വസ്ത്ര നിര്‍മാണ ശാഖകളില്‍നിന്നും പ്രത്യേകം തിരഞ്ഞടുത്ത ഇന്ത്യന്‍ -ഇംപോര്‍ട്ടഡ് വസ്​ത്രങ്ങളുടെ വിപുല ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ആഘോഷങ്ങള്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ ഉപഭോക്താവി​ൻെറ അഭിരുചിക്കനുസരിച്ച് ഡിസൈന്‍ ചെയ്ത് വേഗത്തില്‍ സ്​റ്റിച്ച് ചെയ്ത് നല്‍കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രഫഷനല്‍ ഫാഷന്‍ ഡിസൈനര്‍മാരുടെയും സ്​റ്റിച്ചിങ് വിഭാഗങ്ങളുടെയും സേവനം ഷോറൂമില്‍ ലഭ്യമാണ്​. ഡ്രസ് മെറ്റീരിയലുകള്‍ക്ക് പുറമെ ഷോള്‍, ബോട്ടം, ട്രിംസ് എന്നിവയുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരത്തിലും വിലക്കുറവിലും വസ്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഇമ്മാനുവല്‍ സില്‍ക്‌സ് മാനേജ്‌മൻെറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.