ഞായറാഴ്​ചകളിലെ ലോക്​ഡൗണ്‍ ഒഴിവാക്കി

പേരാവൂര്‍: പഞ്ചായത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്​ഡൗണ്‍ ഒഴിവാക്കിയതായി പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്ക്​ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാമെന്നും പ്രസിഡൻറ് അറിയിച്ചു. മലയോരത്ത് കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾക്ക് സാധ്യത കേളകം: കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോരമേഖലകൾ വഴിയും മറ്റു ബസ് സർവിസുകളില്ലാത്ത പാൽച്ചുരം വഴിയും കൂടുതൽ കെ.എസ്.ആർ.ടി.സി സർവിസുകൾക്ക് സാധ്യത തെളിയുന്നു. പ്രദേശത്തെ യാത്രാക്ലേശം കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്​തിരുന്നു. കെ.എസ്.ആർ.ടി.സി ബോർഡ്​ അംഗം ടി.കെ. രാജൻ പ്രശ്​നത്തിലിടപെട്ട് വിഷയം കോഴിക്കോട് സോണൽ എക്​സിക്യൂട്ടിവ് ഡയറക്​ടറുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ ട്രിപ്പുകൾ മുഴുവൻ പുനഃസ്ഥാപിക്കാനാവില്ലെങ്കിലും കൂടുതൽ ആളുകൾ യാത്രചെയ്യുന്ന സമയങ്ങളിൽ നഷ്​ടമില്ലാതെ ഓടാനാവുന്ന ട്രിപ്പുകൾ പുനരാരംഭിക്കാൻ ശ്രമിക്കാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മലയോരമേഖലകൾ വഴിയുള്ള സർവിസുകൾ കെ.എസ്.ആർ.ടി.സി ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. 31 ബസുകൾ ഓടിയിരുന്ന മലയോരമേഖലകൾ വഴി എട്ടു ബസുകൾ മാത്രമാണ് ഇപ്പോൾ ഒാടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.