യൂത്ത്​ കോൺഗ്രസ്​ മാർച്ചിൽ സംഘർഷം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം. പൊലീസ്​ ബാരിക്കേഡ്​ തകർക്കാൻ ശ്രമിച്ചതോടെയാണ്​ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉടലെടുത്തത്​. തുടർന്ന്​ മൂന്നുതവണ പൊലീസ്​ മാർച്ചിന്​ നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാത്ത പ്രവർത്തകർക്ക്​ നേരെ ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.