നാല് വന്യജീവി സങ്കേതങ്ങളുടെ ശിപാർശകൾ സമർപ്പിച്ചു

കേളകം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച്​ കൊട്ടിയൂർ, ആറളം, മലബാർ, ഇടുക്കി വന്യജീവി സങ്കേതങ്ങളുടെ ശിപാർശകൾ സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു. ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കിയുള്ള ഭേദഗതിക്കാണ്​ നാല് സങ്കേതങ്ങളുടെ ശിപാർശകൾ സമർപ്പിച്ചത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളിൽ തട്ടേക്കാട് പക്ഷിസങ്കേതം, ശെന്തുരുണി, പീച്ചി വാഴാനി, ചൂലന്നൂർ മയിൽ സങ്കേതങ്ങളുടെ ശിപാർശകൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഉടനെ സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡൻമാർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖല നിശ്ചയിച്ചും ജനവാസ മേഖലകൾ ഒഴിവാക്കിയുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.