ടർഫ്​ കോർട്ടുകളിലെ കളികൾക്കും വിലക്ക്​ ബാധകം

ടർഫ്​ കോർട്ടുകളിലെ കളികൾക്കും വിലക്ക്​ ബാധകംകണ്ണൂർ: ഓപണ്‍ ഗ്രൗണ്ടുകളിലെ കളികള്‍ക്ക് ജില്ലയില്‍ നിലനില്‍ക്കുന്ന വിലക്ക് ടര്‍ഫ് കോര്‍ട്ടുകള്‍ക്കും ബാധകമാണെന്ന് കലക്​ടര്‍ വ്യക്തമാക്കി. ജില്ലയുടെ ചില ഭാഗങ്ങളില്‍ ടര്‍ഫ് കോര്‍ട്ടുകളില്‍ ഫുട്ബാള്‍ കളികള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതി​ൻെറ അടിസ്ഥാനത്തിലാണിത്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് നിയമം. ഇതി​ൻെറ അടിസ്ഥാനത്തില്‍ ടര്‍ഫ് കോര്‍ട്ടിലെ കളികള്‍ക്കും വിലക്ക് ബാധകമാണെന്ന്​ കലക്ടര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.