വീട്​ കൈമാറി

ഇരിട്ടി: ഇരിട്ടി മേഖലയിൽ സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആറാമത് വീടി​ൻെറ താക്കോൽദാനം നടന്നു. 2018ലെ പ്രളയത്തിൽ കുന്നിടിഞ്ഞു അടിത്തറയും സ്ഥലവും നഷ്​ടപ്പെട്ട പത്മിനിക്കും കുടുംബത്തിനും നിർമിച്ച് നൽകിയ വീടി​ൻെറ താക്കോൽ ദാനമാണ്‌ നടന്നത്. ചാവശ്ശേരി 19ാം മൈലിൽ നിർമിച്ച വീടി​ൻെറ താക്കോൽ ദാനം ആർ.എസ്.എസ് പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി നിർവഹിച്ചു. സേവാഭാരതി ജില്ല പ്രസിഡൻറ്​ ഇ. മോഹനൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.