മാഹിപ്പാലം പുതുക്കിപ്പണിയണം -സി.പി.ഐ

മാഹിപ്പാലം പുതുക്കിപ്പണിയണം -സി.പി.ഐ തലശ്ശേരി: അപകടാവസ്ഥയിലായ മാഹിപ്പാലം പുതുക്കിപ്പണിയണമെന്ന് സി.പി.ഐ ന്യൂമാഹി കമ്മിറ്റി ആവശ്യപ്പെട്ടു. 1971ൽ മെയിൻ സ്ലാബ് മാത്രം പുതുക്കിപ്പണിതതാണ് പാലം. നിരന്തരം ബലക്ഷയമുണ്ടാകുമ്പോൾ താൽക്കാലിക ബലപ്പെടുത്തലും അറ്റകുറ്റപ്പണിയും നടത്തി ബന്ധപ്പെട്ട വകുപ്പുകൾ തലയൂരുകയാണ്. രണ്ട് സംസ്ഥാന അതിർത്തികൾ തിരിക്കുന്നതാണ് മാഹിപ്പാലം. പുതുശ്ശേരിയും കേരളവും കേന്ദ്രവും ഒന്നായി നിന്നുകൊണ്ട് പുതിയ പാലം നിർമിക്കാനുള്ള നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കണ്ട്യൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എം. ശ്രീശൻ തീരുമാനങ്ങൾ വിശദീകരിച്ചു. തയ്യിൽ രാഘവൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.