പന്ന്യന്നൂർ ഇൻഡോർ സ്​റ്റേഡിയം നാടിന് സമർപ്പിച്ചു

പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ മീത്തലെ ചമ്പാട് നിർമിച്ച ഇൻഡോർ സ്​റ്റേഡിയത്തി​ൻെറ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി നിർവഹിച്ചു. കായിക രംഗത്തെ അടിസ്ഥാന വികസനത്തിനു പ്രഥമ പരിഗണനയാണ് സർക്കാർ നൽകിയിട്ടുള്ളതെന്നും കേരളമാകെ കളിക്കളങ്ങൾ നിറയുകയും പുതിയ കായിക സംസ്കാരം വളർത്തിയെടുക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്​ അനുവദിച്ച 1.26 കോടി രൂപ ഉപയോഗിച്ചാണ് ഇൻഡോർ സ്​റ്റേഡിയ നിർമാണം പൂർത്തിയാക്കിയത്. പൊന്ന്യം പാലം റോഡിൽ 40 സൻെറ്​ സ്ഥലത്താണ് സ്​റ്റേഡിയം നിർമിച്ചത്. രണ്ട് ഘട്ടമായാണ് നിർമാണം നടന്നത്. ഷീറ്റ് വർക്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് 50 ലക്ഷവും നിലം, ലൈറ്റിങ്​ ഉൾപ്പെടെയുള്ള പ്രവൃത്തിക്കായി 70 ലക്ഷവും ചുറ്റുപാടുകൾ മോടിപിടിപ്പിക്കാനായി ആറു ലക്ഷവുമാണ് ചെലവഴിച്ചത്. അത്യാധുനിക രീതിയിലാണ് സ്​റ്റേഡിയം നിർമിച്ചിരിക്കുന്നത്. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.