പ്രതിഷേധ സമരം സംഘടിപ്പിച്ചു

പയ്യന്നൂർ: കുഞ്ഞിമംഗലം ഏഴിമല റെയിൽവേ സ്​റ്റേഷൻ തരംതാഴ്ത്താനുള്ള നടപടിക്കെതിരെ പ്രതിഷേധസമരം സംഘടിപ്പിച്ചു. കുഞ്ഞിമംഗലം സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരം ഏരിയ കമ്മിറ്റി അംഗം സി.കെ.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ടി.വി. കൃഷ്​ണൻ നായർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം സി.വി. ദാമോദരൻ, പഞ്ചായത്ത് പ്രസിഡൻറ്​ എം. കുഞ്ഞിരാമൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. വാസു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.