കൈത്തറി മേഖലയുടെ ഭാവിക്കായി പദ്ധതികൾ –മന്ത്രി

കൈത്തറി മേഖലയുടെ ഭാവിക്കായി പദ്ധതികൾ –മന്ത്രിപടം –hanveev -ഹാന്‍വീവ് കെട്ടിടത്തി​ൻെറ സമര്‍പ്പണവും കൈത്തറി മ്യൂസിയം സജ്ജീകരണത്തി​ൻെറ ഉദ്ഘാടനവും മന്ത്രി ഇ.പി. ജയരാജന്‍ നിർവഹിക്കുന്നുകണ്ണൂർ: കൈത്തറി മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും കൈത്തറിയുടെ ഭാവി മുന്നില്‍കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി ഇ.പി. ജയരാജന്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ഹാന്‍വീവ് കെട്ടിടത്തി​ൻെറ സമര്‍പ്പണവും കൈത്തറി മ്യൂസിയം സജ്ജീകരണത്തി​ൻെറ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൈത്തറിയുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍, കൈത്തറി ഗ്രാമങ്ങള്‍, നെയ്ത്തുരീതികള്‍, തറികള്‍, അവയുടെ പ്രത്യേകതകള്‍ എന്നിവയെല്ലാം പുതുതലമുറക്ക്​ പകര്‍ന്നുനല്‍കുന്നതിനുള്ള അവസരമാണ് കൈത്തറി മ്യൂസിയം യാഥാര്‍ഥ്യമാകുന്നതോടെ കൈവരുന്നത്. കൈത്തറിയുടെ ചരിത്രത്തിനൊപ്പം ഈ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മഹാന്മാരുടെ ചരിത്രവുംകൂടി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഹാന്‍വീവ് കെട്ടിടത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഇ. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.