അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം -സംയുക്ത അധ്യാപക സമിതി

അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം -സംയുക്ത അധ്യാപക സമിതിപടങ്ങൾ –manikandan. chairman, ismail.convenor വി. മണികണ്ഠൻ (ചെയർ.), കെ. ഇസ്മായിൽ (കൺ.)കണ്ണൂർ: അധ്യാപകരെയും ജീവനക്കാരെയും ശത്രുക്കളായി കാണുന്ന ഇടതുസർക്കാർ നയം തിരുത്തണമെന്നും അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും സംയുക്ത അധ്യാപക സമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സർക്കാറി​ൻെറ അധ്യാപക ദ്രോഹ നടപടികൾ തുറന്ന് കാണിക്കുന്നതിനും യോജിച്ച സമര പരിപാടികൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഓൺലൈനായി ചേർന്ന യോഗം കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ്​ കെ.ടി. അബ്​ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കെ. രമേശൻ, സി.വി. സോമനാഥൻ (കെ.പി.എസ്.ടി.എ), ബഷീർ ചെറിയാണ്ടി, കെ.വി.ടി. മുസ്തഫ (കെ.എസ്.ടി.യു), ഹാഷിം കാട്ടാമ്പള്ളി, കെ. ഇസ്മായിൽ (കെ.എച്ച്.എസ്.ടി.യു), എസ്. അജിത് കുമാർ, ഡോ. രാം ശക്തി (കെ.എ.എച്ച്.എസ്.ടി.എ), സി.കെ. ഷക്കീർ മൈലുള്ളി (എ.എച്ച്.എസ്.ടി.എ), എ.പി. ബഷീർ (കെ.എ.ടി.എഫ്), സി. ദീപക് (എച്ച്.എസ്.എസ്.ടി.എ) എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. മണികണ്ഠൻ (ചെയർ.), കെ. ഇസ്മായിൽ (കൺ.), കെ.വി.ടി. മുസ്തഫ (ട്രഷ.), കെ. ഷക്കീർ മൈലുള്ളി, പ്രകാശൻ വെങ്ങലാട്ട് (വൈസ് ചെയർ.), എം.പി. അയ്യൂബ്, പി.എസ്​. സുമേഷ് (ജോ. കൺ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.